ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, എന്‍ഡിഎ ബിജെപി മുഖ്യമന്ത്രിമാര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന മറ്റു നേതാക്കള്‍ തുടങ്ങിയവരും ഒപ്പമുണ്ടാകും. നാല് സെറ്റ് പത്രികകളാണ് നല്‍കുക.
എന്‍ഡിഎയ്ക്ക് പുറത്തുനിന്ന് ജെഡിയു, ബിജെഡി, ടിആര്‍എസ്, എഐഎഡിംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നുണ്ട്.
മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മീരാ കുമാറിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. 16 പ്രതിപക്ഷ പാര്‍ട്ടികള്‍ മീരാ കുമാറിനെ പിന്തുണയ്ക്കും.
രാം നാഥ് കോവിന്ദ് അറുപത് ശതമാനത്തിലധികം വോട്ടുകള്‍ നേടി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.