കൊച്ചി: എഡിജിപി ടോമിന് ജെ തച്ചങ്കരിക്കെതിരായ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി.
തച്ചങ്കരിക്കെതിരെ വകുപ്പ് തല നടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും അന്വേഷണ ഘട്ടത്തില്‍ ഇരിക്കുന്നതായ കേസ് വിവരങ്ങളും കുറ്റപത്രം സമര്പ്പര്പ്പിച്ചിട്ടുണ്ടെങ്കില് അതും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ടോമിന് ജെ.തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. പോലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എഡിജിപിയായി തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
സെന്‍കുമാര്‍ ചുമതലയേല്‍ക്കും മുമ്പ് തച്ചങ്കരിയെ നിയമിച്ചതടക്കം പോലീസ് സേനയില്‍ സര്‍ക്കാര്‍ നടത്തിയ മാറ്റങ്ങളെ ചോദ്യം ചെയ്ത് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസാണ് പൊതുതാത്പര്യ ഹര്‍ജിനല്‍കിയത്.
തച്ചങ്കരിയുടെ ധാര്മ്മികതയടക്കം ചോദ്യം ചെയ്യുന്ന ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ചില കേസുകളില്‍ വകുപ്പു തല നടപടി പരിഗണനയിലാണെന്നും ഹര്ജിക്കാരന് വിശദീകരിച്ചിരുന്നു. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടുണ്ട്.