കശ്മീര്‍:കശ്മീരിലെ പൂല്‍വാമയില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റു മുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ആരംഭിച്ച വെടിവയ്പ്പ് ആറ് മണിക്കൂറോളം നീണ്ടുനിന്നു.
രഹസ്യ വിവരത്തെത്തുടര്‍ന്ന് ഭീകരര്‍ ഒളിവില്‍ കഴിഞ്ഞ വീടു വളഞ്ഞ സൈന്യത്തിനു നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.