ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്ന് അമിതാഭ് ബച്ചന് പിന്മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്‍ജയ് നിരുപം.
ബച്ചനെ നായകനാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പരസ്യം ചിത്രീകരിച്ചിരുന്നു.
ഒരുരാജ്യം, ഒരു നികുതി, ഒരു വിപണി എന്നതാണ് പരസ്യം നല്കുന്ന സന്ദേശം. ദേശീയപതാകയിലെ മൂന്നു നിറങ്ങള്‍ പോലെ രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് ജിഎസ്ടി യെന്നും പരസ്യത്തില്‍ പറയുന്നു.
വീഡിയോയ്ക്ക് വന്‍ പ്രചാരം കിട്ടുന്ന വേളയിയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.
ജൂലൈ ഒന്നുമുതലാണ് രാജ്യവ്യാപകമായി ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നത്.