• Page Views 286

പെരുന്നാള്‍ സ്‌പെഷ്യല്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍

പെരുന്നാള്‍ സ്‌പെഷ്യല്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത് എത്തി. 786 രൂപയുടേയും 599 രൂപയുടെയും ഓഫറുകളാണ് ബിഎസ്എന്‍എല്‍ ഈദ് സ്‌പെഷ്യലായി പുറത്തിറക്കിയത്. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായിട്ടാണ് ബിഎസ്എന്‍എല്‍ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്.

786 രൂപയുടെ റീച്ചാര്‍ജിന് 90 ദിവസത്തേക്ക് പരിധിയില്ലാത്ത ടോക്ടൈമിനൊപ്പം 3 ജിബി ഡാറ്റയും ലഭിക്കും.
599 രൂപയുടെ റീച്ചാര്‍ജില്‍ 786 രൂപ ടോക്ക്‌ടൈമും ലഭിക്കുക. ഇതോടൊപ്പം തന്നെ 599 രൂപയുടെ റീച്ചാര്‍ജിങ്ങിനൊപ്പം 10 ഓണ്‍നെറ്റ് എസ്എംഎസുകളും ലഭിക്കും. ജൂണ്‍ 30 വരെയാണ് ഈ ഓഫര്‍ ലഭിക്കുക. ഈ ഓഫറുകള്‍ക്ക് പുറമെ നിരവധി ഫുള്‍ ടോക്ക്‌ടൈം, എക്‌സ്ട്രാ ടോക്ക് ടൈം ഓഫറുകളും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

60 രൂപ, 110 രൂപ, 210 രൂപ, 290 രൂപ എന്നിവയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ ഇരട്ടി ആനുകൂല്യവും ലഭിക്കുന്നു.

എഐഎഡിഎംകെ പളനിസ്വാമി വിഭാഗവും രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കും

Next Story »

ജിഎസ്ടി അംബാസിഡര്‍ അമിതാഭ് ബച്ചന്‍ പിന്‍മാറണമെന്ന് കോണ്‍ഗ്രസ്

HAPPENING NOW

%d bloggers like this: