ചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനെ എഐഎഡിഎംകെ പളനിസ്വാമി വിഭാഗവും പിന്തുണയ്ക്കും. മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
89 എംഎല്‍എ മാരും 37 എംപി മാരുമാണ് എഐഎഡിഎംകെ പളനിസ്വാമി വിഭാഗത്തിനുളളത്.
നേരത്തെ ജെനതാദള്(യു) കോവിന്ദിനുളള പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷത്ത് നിന്ന് ജനകീയനായ ഒരു ദളിത് സ്ഥാനാര്‍ഥിയില്ലെങ്കില്‍ രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതിയും നേരത്തെ പറഞ്ഞിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ അടക്കം പിന്തുണ ഉറപ്പിച്ച കോവിന്ദ് വിജയം ഉറപ്പിച്ചു കഴിഞ്ഞു.