കൊല്‍ക്കത്ത: ഐലീഗില്‍ ഐസ്വാളിന് ചരിത്ര വിജയം നേടിക്കൊടുത്ത കോച്ച് ഖാലിദ് ജമീല്‍ ഇനി ഈസ്റ്റ് ബംഗാള്‍ താരങ്ങളെ പരിശീലിപ്പിക്കും.1.25 കോടി രൂപയ്ക്കാണ് ഈസ്റ്റ് ബംഗാള്‍ ഖാലിദ് ജമീലുമായി കരാറൊപ്പിട്ടത്. ഒരു ഇന്ത്യന്‍ പരിശീലകന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്.
രണ്ടു വര്‍ഷത്തേക്കാണ് കരാര്‍.
മുന്‍ ഇന്ത്യന്‍ താരമായ ഖാലിദ് ജമീല്‍ ഏഴു സീസണില്‍ മുംബൈ എഫ്.സിയുടെ പരിശീലകനായിരുന്നു. പിന്നീട് മുംബൈ ഖാലിദ് ജമീലിനെ പുറത്താക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഐസ്വാളിന് കിരീടം നേടിക്കൊടുത്ത ഖാലിദ് ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.
മഹീന്ദ്ര യുണൈറ്റഡിനെയും എയര്‍ ഇന്ത്യ എഫ്.സിയെയും ഖാലിദ് ജമീല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. കുവൈത്തില്‍ ജനിച്ചു വളര്‍ന്ന ഖാലിദ് 2001ല്‍ ഇന്ത്യന്‍ ടീമിന്റെ ടീമിന്റെ ഭാഗമാകുകയും ഏഴ് മത്സരങ്ങള്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.