ബീജിംഗ് : അന്താരാഷ്ട്ര യോഗദിനം ചൈനയിൽ വിപുലമായി ആഘോഷിച്ചു . തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും വന്മതിലിനു മുകളിലും അത്യാഘോഷ പൂർവ്വമാണ് ഇന്നലെ യോഗ ദിനം ആഘോഷിച്ചത് . ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ യോഗദിനം ആചരിച്ചത് ചൈനയിലാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വികെ സിംഗ് ചൈനയിൽ നടന്ന യോഗദിനാഘോഷത്തിൽ പങ്കെടുത്തു.ഭാരത സംസ്കാരം ലോകത്തിനു നൽകിയ സംഭാവനയാണ് യോഗയെന്ന് വികെ സിംഗ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ എംബസിയും ബീജിംഗ് ചൈനീസ് പീപ്പിൾ അസോസിയേഷൻ ഫോർ ഫ്രണ്ട്ഷിപ്പ് വിത് ഫോറിൻ കൺട്രീസും സംയുക്തമായാണ് യോഗദിനാഘോഷം സംഘടിപ്പിച്ചത്.
ഔദ്യോഗികവും അനൗദ്യോഗികവുമായി നൂറു കണക്കിനു പരിപാടികളാണ് ചൈനയിൽ സംഘടിപ്പിച്ചിരിക്കുന്നത് . തായ് ചിക്കൊപ്പം യോഗയും ഇപ്പോൾ ചൈനയിൽ ജനകീയമായിരിക്കുകയാണ്.ഇന്ത്യയുടെ സഹായത്തോടെ ചൈനയിൽ ആദ്യ യോഗ കോളേജും ആരംഭിച്ചിരുന്നു . കുന്മിംഗ് സർവകലാശാലയുടെ കീഴിലാണ് യോഗ കോളേജ് ആരംഭിച്ചത്. കോളേജിന്റെ ആഭിമുഖ്യത്തിലും നിരവധി യോഗ പരിപടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
'Great Wall of Yoga'
Bird's eye glimpse of a never before event!#IDY2017 #YogaDay pic.twitter.com/Ba7DeZ27zV
— India in China (@EOIBeijing) June 20, 2017