ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായും ഒപ്പമുണ്ടായിരുന്നു.
നിലവിൽ ബീഹാർ ഗവർണറായ രാം മാഥവ് കോവിന്ദ് ഉത്തർപ്രദേശിൽ നിന്നുള്ള ദളിത് നേതാവാണ്.
രണ്ടു വട്ടം രാജ്യസഭ എം പിയായ അദ്ദേഹം സുപ്രീം കോടതി അഭിഭാഷകനും ആയിരുന്നു . 1998 മുതൽ 2002 വരെ ബിജെപി എസ്.സി എസ്.ടി മോർച്ച ദേശീയ അദ്ധ്യക്ഷനായിരുന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.