കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ ഒരു വർഷം പൂർണ്ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പോലീസ് സംവിധാനത്തിന്റെ തെറ്റു ചൂണ്ടിക്കാട്ടാൻ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.
തോക്കും ലാത്തിയുമുപയോഗിച്ച് സമരങ്ങളെ അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി ബിൽ സംസ്ഥാനത്ത് പാസാക്കാത്തതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം കോഴിക്കോട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.