ന്യൂഡൽഹി : അഡ്വ .രാംനാഥ് കോവിന്ദിനെ എൻ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു . നിലവിൽ ബീഹാർ ഗവർണറായ ഇദ്ദേഹം ഉത്തർപ്രദേശിൽ നിന്നുള്ള ദളിത് നേതാവാണ് .
രണ്ടു വട്ടം രാജ്യസഭ എം പിയായ കോവിന്ദ് സുപ്രീം കോടതി അഭിഭാഷകനും ആയിരുന്നു . 1998 മുതൽ 2002 വരെ ബിജെപി എസ് സി എസ് ടി മോർച്ച ദേശീയ പ്രസിഡന്റായിരുന്നു . ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.