• Page Views 186

എറണാകുളം ജില്ലയിലെ ഹര്‍ത്താല്‍ ഭാഗികം,വൈപ്പിനില്‍ വാഹനങ്ങള്‍ തടയുന്നു

കൊച്ചി: പുതുവൈപ്പിനിലെ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ എറണാകുളം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സമര സഹായ സമിതിയാണ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വൈപ്പിനില്‍ യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

രാവിലെ ആരംഭിച്ച ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികമാണ്. കൊച്ചി നഗരമടക്കമുള്ള ജില്ലയിലെ മറ്റു മേഖലകളില്‍ സ്വകാര്യ ബസുകളും വാഹനങ്ങളും പതിവുപോലെ സര്‍വ്വീസ് നടത്തുന്നുണ്ട്. ഹോട്ടലുകളും കടകമ്പോളങ്ങളും തുറക്കുമെന്ന് വ്യാപാരികളും നേരത്തെ അറിയിച്ചിരുന്നു.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വെല്‍ഫയര്‍ പാര്‍ട്ടിയും തിങ്കളാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമര സഹായ സമിതിയുടെ ഹര്‍ത്താലിന് സിപിഐഎംഎല്‍, റെഡ് സ്റ്റാര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ തുടങ്ങിയ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ വൈപ്പിന്‍ മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. രാവിലെ വൈപ്പിനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില വാഹനങ്ങള്‍ തടഞ്ഞിരുന്നു. വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ കടകബോളങ്ങളെല്ലാം പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്.

പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്ത നാട്ടുകാര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അതിക്രമമുണ്ടായത്. പോലീസിന്റെ ലാത്തിച്ചാര്‍ജ്ജില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

 

തൃശ്ശൂര്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ പണിമുടക്കും

Next Story »

മിമിക്രി കലാകാരന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

HAPPENING NOW

%d bloggers like this: