• Page Views 242

സ്വാമി ആത്മസ്ഥാനന്ദ സമാധിയായി

കൊൽക്കത്ത : ശ്രീരാമകൃഷ്ണ മഠം അധിപതി സ്വാമി ആത്മസ്ഥാനന്ദ സമാധിയായി . 99 വയസ്സായിരുന്നു . കഴിഞ്ഞ രണ്ടു വർഷമായി വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു .

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവും വഴികാട്ടിയുമായിരുന്നു അദ്ദേഹം . ഇരുപത്തിരണ്ടാം വയസ്സിൽ ശ്രീരാമകൃഷ്ണമഠത്തിലെത്തിയ അദ്ദേഹം 1949 ലാണ് സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമി ആത്മസ്ഥാനന്ദയായി മാറിയത്.

ശ്രീരാമകൃഷ്ണ മഠത്തിന്റെ അധിപതിയായി 2007 ലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് . സന്യാസിയാകാൻ ആഗ്രഹിച്ച നരേന്ദ്രമോദിയെ പിന്തിരിപ്പിച്ച് സമാജ സംഘടനാ പ്രവർത്തനത്തിലേക്ക് തിരിച്ചു വിട്ടത് ആത്മസ്ഥാനന്ദയാണെന്ന് കരുതപ്പെടുന്നു .

വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണ് സ്വാമിജിയുടെ വേർപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി . തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാലയളവിൽ അദ്ദേഹത്തോടൊപ്പം കഴിയാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.

അന്താരാഷ്ട്ര യോഗ ദിനാചരണം : യു‌എ‌ഇ യിൽ ഒരുക്കങ്ങൾ പൂർത്തിയായി

Next Story »

കോൺഫെഡറേഷൻസ് കപ്പ്; പോർച്ചുഗലിനെ മെക്സിക്കോ സമനിലയിൽ തളച്ചു

HAPPENING NOW

%d bloggers like this: