ന്യൂഡൽഹി: ചരക്കു സേവന നികുതി ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. ലോട്ടറിയുടെ നികുതി പിരിവ് സംബന്ധിച്ച കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ തീരുമാനമായി. സർക്കാർ ലോട്ടറികൾക്ക് 12 ശതമാനവും സംസ്ഥാനത്തിന്റെ അംഗീകാരത്തോടെ നടത്തുന്ന ലോട്ടറികൾക്ക് 28 ശതമാനവുമാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനം നികുതി വേണമെന്ന കേരളത്തിന്റെ ആവശ്യം കൗൺസിൽ അംഗീകരിച്ചു. 2000 ത്തിനും 7500 നും ഇടയ്ക്ക് വാടകയുള്ള ഹോട്ടൽ മുറികൾക്ക് 18 ശതമാനവും 7500 നു മുകളിൽ വാടകയുള്ള ഹോട്ടൽ മുറികൾക്ക് 28 ശതമാനവുമാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
ജൂൺ 30 ന് വീണ്ടും കൗൺസിൽ യോഗം ചേരുമെന്നും അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.