എറണാകുളം: എറണാകുളം ജില്ലയില്‍ നാളെ വെല്‍ഫെയര്‍ പാര്‍ട്ടി ഹര്‍ത്താല്‍. പുതുവൈപ്പിനില്‍ ഉഗ്രസ്ഫോടക ശേഷിയുള്ള ഐഒസി എല്‍പിജി ടെര്‍മിനലിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, ആശുപത്രി അടക്കമുള്ള അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതേ സമയം,പുതുവൈപ്പിലെ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ നാളെ എറണാകുളം ജില്ലയില്‍ തീരദേശ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി നേരത്തെ പ്രഖ്യാച്ചിരുന്നു. മത്സ്യതൊഴിലാളികള്‍ നാളെ കടലില്‍ പോവാതെ പോലീസ് അധിക്രമത്തിനതിര പ്രതിഷേധിക്കും.
നേരത്തെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പുതുവൈപ്പില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിന്നു.