കൊച്ചി : മെട്രോ ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിന്റെ സ്നേഹോപഹാരമായി ശ്രീകൃഷ്ണരൂപം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ . കഥകളിയിലെ ശ്രീകൃഷ്ണവേഷമാണ് പ്രധാനമന്ത്രിക്ക് കേരളം നൽകിയത്.
മന്ത്രിമാർക്കൊപ്പമുള്ള യോഗത്തിലാണ് പ്രധാനമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചത് . നേരത്തെ മെട്രോ ഉദ്ഘാടനത്തിന്റെ സ്റ്റേജിൽ വച്ച് മെട്രോയുടെ മാതൃകയും പ്രധാനമന്ത്രിക്ക് നൽകിയിരുന്നു .
അതേ സമയം പ്രധാനമന്ത്രിക്ക് ശ്രീകൃഷ്ണ രൂപം സമ്മാനിച്ചതിനെ രാഷ്ട്രീയ സ്വയംസേവക സംഘം പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജക് ജെ നന്ദകുമാർ പിന്തുണച്ചു . ഇത് പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം തന്റെ ട്വീറ്റിൽ അഭിപ്രായപ്പെട്ടു .
Ultimately virtue is rewarded.
Pinarai Vijayan presenting PM Modi with SreeKrishna image of Kathakali. pic.twitter.com/XhiczSKlBT— J Nandakumar (@kumarnandaj) June 17, 2017