കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ അനുമതിയോടെയെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്.
പാലാരിവട്ടം സ്റ്റേഷന്റെ ഉദ്ഘാടനത്തിനും പ്രധാനമന്ത്രിക്കൊപ്പം കുമ്മനം ഉണ്ടായിരുന്നു.
കുമ്മനത്തെ കൂടാതെ ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവരായിരുന്നു പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തത്.
കുമ്മനം യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുളളവർ രംഗത്തെത്തിയിരുന്നു.