കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. മെട്രോ ആവേശത്തിലാണ് കൊച്ചി.
മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലാരിവട്ടത്തെത്തി.
മെട്രോയില്‍ പത്തടിപ്പാലത്തേക്ക് യാത്ര ചെയ്യുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്,ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്,ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് തുടങ്ങിയവരും ഒപ്പമുണ്ട്.