ബസ്തര്‍:സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ കമ്യൂണിസ്റ്റ് ഭീകരന് കൊല്ലപ്പെട്ടു. ഛണ്ടിഗര് ജില്ലയിലെ റാണിഡോഗ്രിയില് നടന്ന ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരന് മഹേഷ് കൊല്ലപ്പെട്ടത്.
ബസ്തര്‍ ഐജി വിവേകാനന്ദും ഡിഐജി സുന്ദര്‍ രാജും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറീച്ചത്.
സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് സെക്ഷന്‍ കമാണ്ടറായ മഹേഷ് കൊല്ലപ്പെട്ടത്. മൃതദേഹത്തിനു സമീപത്തു നിന്നും ആയുധങ്ങളും കണ്ടത്തിയുണ്ട്. ഏറ്റുമുട്ടലില്‍ കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന സംശയത്തില്‍ സമീപ പ്രദേശങ്ങളില്‍ സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ പരിക്കേറ്റ പോലീസ് കോണ്‍സ്റ്റബിള്‍ മനീഷിനെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ ഇതുവരെ 13 കമ്യൂണിസ്റ്റ് ഭീകരരാണ് കൊല്ലപ്പെട്ടത്.നിരവധി ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.