ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് രഹസ്യ വിവരത്തെ തുടര്‍ന്നു പ്രദേശം സൈന്യം വളഞ്ഞു. കുല്‍ഗാമിലെ അര്‍വാണി വില്ലേജിലാണ് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നു വിവരം ലഭിച്ചത്. പ്രദേശത്തെ വീടുകളില്‍ മൂന്നു ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നവരെ പിടികൂടാന്‍ സൈന്യം കെട്ടിടം വളഞ്ഞിരിക്കുകയാണ്. രൂക്ഷമായ വെടിവയ്പാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുല്‍ഗാമില്‍ ഇന്ന് പുലര്‍ച്ചെ ഒരു പോലീസുകാരന് വെടിയേറ്റ് മരിച്ചിരുന്നു.
വ്യാഴാഴ്ച ശ്രീനഗറിലെ ഹൈദെര്പോരയില് പോലീസിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ആക്രണത്തില്‍ രണ്ട് പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു പോലീസുകാര്‍ക്ക് നേരെ ആക്രമമുണ്ടായത്.