കൊച്ചി:കൊച്ചി മെട്രോ നാളെ രാജ്യത്തിന് സമര്‍പ്പിക്കും. മെട്രോയുടെ ഉദ്ഘാടനത്തിനായി നാളെ എത്തുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനു ബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ ഉദ്ഘാടന വേദിയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങള്‍.
രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം പാലാരിവട്ടം മെട്രോ സ്്റ്റേഷനിലേക്ക് തിരിക്കും. 10.35ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും.
11ന് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
തുടര്‍ന്ന് സെന്റ് തെരേസാസ് കോളേജില്‍ നടക്കുന്ന പി.എന്‍. പണിക്കര്‍ ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനം 12.15ന് പ്രധാനമന്ത്രി നിര്‍വഹിക്കും.
അവിടെ നിന്നും ഉച്ചയ്ക്ക് 1.05ന് നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും.
1.25നാണ് മടക്കയാത്ര.