കാർഡിഫ് : ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ഫൈനലിൽ.ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിനാണ് പാകിസ്ഥാൻ തകർത്തത്.ഇംഗ്ലണ്ട് ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം 37.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു.പാകിസ്ഥാനുവേണ്ടി അസർ അലി,ഫക്കാർ റഹ്മാൻ എന്നിവർ അർദ്ധ സെഞ്ച്വറി നേടി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 211 റൺസിന് പുറത്തായി.കൃത്യതയോടെ പന്തെറിഞ്ഞ പാക് ബൗളർമാർക്ക് മുന്നിൽ ഇംഗ്ലീഷ് ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു.ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർക്കാർക്കും അർദ്ധ സെഞ്ച്വറി നേടാനായില്ല.പാകിസ്ഥാനു വേണ്ടി ഹസൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി.നാളെ രണ്ടാം സെമിയിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.