ഇസ്ലാമാബാദ്: ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്ഥാന് നിലപാട് വ്യക്തമാക്കണമെന്ന് സൗദി അറേബ്യ.
‘ നിങ്ങള്‍ ഞങ്ങള്ക്കൊപ്പമൊ,അതോ ഖത്തറിന്റ കൂടയാണോ ‘ എന്നു സൗദി ഭരണാധികാരി സല്മാന് രാജാവ്, പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോടു ചോദിച്ചു.
ഗള്‍ഫ് രാഷ്ട്രങ്ങളും ഖത്തറുമായുള്ള പ്രശ്നത്തെക്കുറിച്ചുളള നയതന്ത്ര കാര്യങ്ങള്‍ സംസാരിക്കാന്‍ റിയാദിലെത്തിയതായിരുന്നു നവാസ് ഷെരീഫ്.
തിങ്കളാഴ്ച വൈകിട്ടാണു പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് റിയാദിലെത്തി സൗദി ഭരണാധികാരി സല്മാന് രാജാവുമായി കൂടിക്കാഴ്ച നടത്തിയത്. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നു പാക്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി
അതേ സമയം നയതന്ത്ര പ്രതിസന്ധിയ്ക്ക് ഇടയാക്കുന്ന രീതിയില്‍ പ്രശ്നത്തില്‍ തങ്ങള്‍ ആരുടെയും പക്ഷം പിടിക്കില്ലെന്ന് നവാസ് ഷെരിഫ് പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ പാകിസ്ഥാന്റെ പിന്തുണ വേണമെന്ന് നേരത്തെ സൗദി അറേബ്യ ആവശ്യപ്പെട്ടിരുന്നു. നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ ഫലം കണ്ടില്ല. പ്രശ്ന പരിഹാരത്തിന് കുവൈറ്റ്, ഖത്തര്‍, തുര്‍ക്കി ഭരാണാധികാരികളുമായും ചര്‍ച്ച നടത്തും.
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത്, യെമന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രം വിച്ഛേദിച്ചത്.