ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് സിനിമയുടെ നാലാം വാര്‍ഷികത്തില്‍ സിനിമയുടെ തിരക്കഥാകൃത്തായ മുരളി ഗോപി എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് വേട്ടയാടപ്പെട്ടപ്പോള്‍ എന്തു കൊണ്ട് ഇന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരുടെ നാവനങ്ങിയില്ല. സമൂഹത്തിലെ ബുദ്ധിജീവികള്‍ തിരക്കിലായിരുന്നോ തുടങ്ങിയ വിമര്‍ശനങ്ങളാണ് മുരളി ഗോപി കുറിപ്പിലൂടെ ഉന്നയിക്കുന്നത്.
‘ നാല് വര്‍ഷം മുന്‍പാണ് ഒരു എഴുത്തുകാരന് എന്ന നിലയിലുള്ള എന്റെ മൂന്നാമത്തെ ചിത്രം ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് പുറത്തിറങ്ങിയത്.
രണ്ടു തവണ ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചാണ് ജൂണ്‍ 14 ന് ആകസ്മികമായി ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ഈ ചിത്രത്തിനും ഒരുപാട് ഒളിപ്പോരുകള്‍ നേരിടേണ്ടി വന്നു. അതും അറിയുന്നതും അറിയപ്പെടാത്തതുമായ കേന്ദ്രങ്ങളില്‍ നിന്ന്. പക്ഷപാതപരമായി പ്രതികരിക്കുന്ന ബുദ്ധിജീവികള്‍ അന്ന് തിരക്കിലായിരുന്നു. ഞങ്ങള്‍ എന്തല്ല, അതാണെന്ന് അവര്‍ മുദ്രകുത്തി. അവര്‍ സൗകര്യപൂര്‍വ്വം മിണ്ടാതിരുന്നു. ഇന്ന് ആവിഷ്കാര സ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്നവര്‍ അന്ന് വിരലനക്കിയില്ല. ‘
മുരളി ഗോപി ഫെയ്സ് ബുക്കില്‍ കുറിക്കുന്നു.
അരുണ്‍ കുമാര്‍ അരവിന്ദന് സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ ലെഫ്റ്റ് റെറ്റ് ലെഫ്റ്റിന് കമ്മ്യൂണിസ്സുകാരില് നിന്നു വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. കണ്ണൂരില്‍ സിനിമ പ്രദര്‍ശിപ്പിച്ച തിയറ്ററുകള്‍ അടക്കം അക്രമിക്കപ്പെട്ടിരുന്നു.
സിനിമയിലെ ഒരു കഥാപാത്രത്തിന് പിണറായി വിജയന്റെ രൂപസാദൃശ്യമുണ്ട് എന്നാരോപിച്ചാണ് സിനിമയ്ക്കെതിരെ വ്യാപകമായ അക്രമം നടന്നത്.പല തിയറ്ററുകളില്‍ നിന്നും സിനിമ പിന്‍വലിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി സി പി എം നിരന്തരം വാദിക്കുമ്പോഴാണ് പാര്‍ട്ടിയുടെ കപടവാദങ്ങള്ക്കെതിരെ മുരളി ഗോപിയുടെ തുറന്നു പറച്ചില്.