ലണ്ടന്‍:പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടരുന്ന തീപിടുത്തത്തില്‍ നിരവധി പേര് മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ എത്ര പേര് മരിച്ചുവെന്ന് കണക്കാക്കാനായിട്ടില്ല.
അപകടത്തില്‍ ആളപായമുണ്ടായതായി ലണ്ടന്‍ അഗ്നിശമനസേനാ കമ്മിഷണര്‍ ഡാനി കോട്ടനാണ് അറിയിച്ചത്.സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീ പിടുത്തം തുടങ്ങിയത്. 40 ഫയര്‍ എന്‍ജിനുകളും 200ഓളം അഗ്നിശമനസേനാംഗങ്ങളും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
നഗരത്തിലെ പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നായ ഗ്രെന്‍ഫെല്‍ ടവര്‍ 1974 ലാണ് പണികഴിപ്പിച്ചത്. കെട്ടിടത്തില്‍ 24 നിലകളിലായി 120 ഫ്ളാറ്റുകളാണുളളത്. തീ പിടുത്തത്തെത്തുടര്‍ന്ന് കെട്ടിടം ഏതു നിമിഷവും തകര്‍ന്നു വീഴാറായ നിലയിലാണ്.
ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കെട്ടിടത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ എങ്ങും പുകമറയാണ്.
സംഭവത്തെക്കുറിച്ച് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. അപകടകാരണം വ്യക്തമല്ല.