ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫിൽ ടവറിൽ വൻ തീ പിടുത്തം. 26 നിലകളുളള ഫ്ലാറ്റ് സമുച്ചയത്തിലാണ് തീ പിടിത്തമുണ്ടായത്. ഫ്ലാറ്റ് പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യൻ സമയം രാത്രി 12മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. നാൽപ്പതിലധികം ഫയർ എഞ്ചിനുകളും ഇരുന്നൂറിലധികം ഫയർഫോഴ്സ് ജീവനക്കാരം ചേർന്ന് തീ അണക്കാനുളള ശ്രമം തുടരുകയാണ്.
കെട്ടിടത്തിനുളളിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.