ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുളള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പുറപ്പെടുവിക്കും. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
വിജ്ഞാപനത്തിന് ശേഷം സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. എംപിമാരും എംഎൽമാരും അടങ്ങുന്ന ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
അതേസമയം, രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിർണയിക്കാനുളള പ്രതിപക്ഷ കക്ഷികളുടെ യോഗം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലു മണിക്ക് ഡൽഹിയിൽ ചേരും.