20% അധിക ഡേറ്റ; പുതിയ ഓഫറുമായി ജിയോ

ന്യൂഡല്‍ഹി:റിലയന്‍സ് ലൈഫ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് 20% കൂടുതല്‍ ഡേറ്റ നല്‍കാന്‍ ജിയോ. ലൈഫ് സ്മാര്‍ട്ട് ഫോണുകളുടെ 6600-9700 രൂപ വില വരുന്ന ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തങ്ങളുടെ വെബ് സൈറ്റിലൂടെയാണ് ലൈഫ് ഇക്കാര്യം അറിയിച്ചത്.

ഇനി മുതല്‍ 6600-9700 രൂപ വിലവരുന്ന ലൈഫ് വാട്ടര്‍ സീരീസില്‍ വരുന്ന ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ദിവസവും 1.2 ജിബി 4ജി ഡേറ്റ ഉപയോഗിക്കാം.

ലൈഫ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വിപണിയില്‍ തകര്‍ച്ച നേരിടുമ്പോഴാണ് പുത്തന്‍ ഓഫറുകളുമായി കമ്പനിയുടെ വരവ്. കമ്പനിയുടെ കണക്കുകള്‍ പ്രകാരം റിലയന്‍സ് ഷോപ്പുകളില്‍ നിന്നും വിറ്റഴിയുന്ന ലൈഫ് ഹാന്‍സെറ്റുകളില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

മുന്‍പ് ജിയോ ഓഫറുകള്‍ റിലയന്‍സ് ഹാന്‍സെറ്റുകളില്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ മുഴുവന്‍ 4ജി ഫോണുകളിലേക്കും ഓഫര്‍ വ്യാപിപ്പിച്ചതോടുകൂടി റിലയന്‍സ് ഫോണുകളുടെ വില്‍പ്പനയില്‍ വന്‍ ഇടിവ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് കമ്പനിയുടെ പുതിയ തീരുമാനം.

ടിപി 51 സിപിഎം തടഞ്ഞപ്പോള്‍ കമൽ എവിടെയായിരുന്നുവെന്ന് മൊയ്‌തു താഴത്ത്

Next Story »

നീറ്റ് ഫലം പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി ഉത്തരവ്

HAPPENING NOW

%d bloggers like this: