ബർമിംഗ്ഹാം ഐ.സി.സി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക് വർത്ത് ലൂയിസ് നിയമപ്രകാരം 40 റൺസിനാണ് ഇംഗ്ലണ്ട് ഓസിസിനെ കീഴടക്കിയത്. 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നാല് വിക്കറ്റിന് 240 റൺസ് എടുത്തു നിൽക്കെ മത്സരം മഴ തടസ്സപ്പെടുത്തുകയായിരുന്നു.
ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് സെഞ്ച്വറി നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ആദ്യ രണ്ട് കളികളും മഴ തടസ്സപ്പെടുത്തിയതാണ് ഓസ്ട്രേലിയക്ക് വിനയായത്.