കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായി കുടുംബം. ഇതിന് വേണ്ടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകന് അറിയിച്ചു.
പലതവണ പരാതി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെയും പുതിയ ഡിജിപി ടി.പി സെന്‍കുമാറിനെയും നേരിട്ട് കണ്ട് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുകയായിരുന്നു.
പ്രതിസ്ഥാനത്തുള്ള പാമ്പാടി കോളജ് അധികൃതരെ സഹായിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതോടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യവുമായി ജിഷ്ണുവിന്റെ കുടുംബം പരസ്യ നിലപാട് എടുത്തിരിക്കുന്നത്.