കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ സിപിഎം നടത്തിയ കല്ലേറില്‍ ഒരാള്‍ക്ക് പരുക്ക്. ആര്‍എസ്എസ് പ്രവര്ത്തകന് പരവംതല സ്വദേശി ബിജുവിനാണ് പരുക്കേറ്റത്. കല്ലേറില്‍ കാര്യാലയത്തിന് സാരമായ കേടുപാടുകള്‍ പറ്റി.
വൈകിട്ട് ആറരയോടെ പ്രകടനമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി കാര്യാലയത്തിനു നേരെ കല്ലെറിഞ്ഞു.
കല്ലേറിലാണ് ബിജുവിന് പരുക്കേറ്റത്. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറില്‍ കാര്യാലത്തിന്റെ ജനല്‍ചില്ലുകളും ഓടും തകര്‍ന്നു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.