ഓവൽ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ജയിച്ചാൽ ടീം ഇന്ത്യ സെമിയിലെത്തും. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തകർത്ത അതേ ടീമിനെ തന്നെയാകും ഇന്ത്യ ഇന്നും ഇറക്കുക.
അതേസമയം, ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്കയ്ക്ക് ഇന്ന് ജയിക്കാനായില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പുറത്താകും. ഇന്ത്യൻ സമയം മൂന്നിന് ഓവലിലാണ് മത്സരം.
എന്നാൽ മത്സരത്തിന് മഴ ഭീഷണിയുണർത്തുന്നുണ്ട്.
ഇന്നലെ നടന്ന മത്സരത്തിൽ, പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ 19 റൺസിന് തോൽപ്പിച്ചു.