ലണ്ടൻ : ശനിയാഴ്ച ലണ്ടനിൽ ഭീകരാക്രമണം നടത്തിയ മൂന്നുപേരിൽ രണ്ട് പേരുടെ പേരും ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടു. ബാർക്കിങ് സ്വദേശികളായ ഖുറാം ഭട്ട്, റാഷിദ് റിദ്വോൻ എന്നിവരാണ് ആക്രമണം നടത്തിയതെന്നും, ഖുറാം ഭട്ട് പാകിസ്ഥാൻ വംശനാണെന്നും പൊലീസ് വ്യക്തമാക്കി.
മാഞ്ചസ്റ്റർ ഭീകരാക്രമണത്തിന്റെ ചൂടാറും മുൻപ് ലണ്ടൻ ബ്രിഡ്ജിൽ ആക്രമണം നടത്തിയ മൂന്നുപേരിൽ രണ്ട് പേരുടെ പേര് വിവരങ്ങളാണ് മെട്രോ പൊളിറ്റൻ പൊലീസ് പുറത്ത് വിട്ടത്. പാകിസ്ഥാൻ വംശജനായ ഖുറാം ഭട്ട് , റാഷിദ് റിദ്വാൻ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചു. ഇരുവരും ലണ്ടനിലെ ബാർക്കിങ് സ്വദേശികളാണ്.
അക്രമികളെ പൊലീസ് സംഭവ ദിവസം തന്നെ വെടിവച്ച് കൊന്നിരുന്നു. ബ്രിട്ടീഷ് പൗരനായ ഖുറാം ഭട്ട് രണ്ട് വർഷമായി നിരീക്ഷണത്തിലായിരുന്നെന്നും ,സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മുപ്പതുകാരനായ റിദ്വാൻ മൊറോക്കൻ ലിബ്യൻ വംശജനാണ്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്നാമനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ മറ്റ് വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് വ്യക്തമാക്കി.
ആക്രമണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കൂടുതൽ പേർക്കായുള്ള അന്വേഷണം നടന്ന് വരിയാണ്. 12 പേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഏഴുപേരാണ് ശനിയാഴ്ച് രാത്രിയോടെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.