ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അണ്ണഡിഎംകെ നേതാവ് വി.കെ.ശശികലക്ക് പരോൾ അനുവദിച്ചതായി റിപ്പോർട്ട്. സഹോദരൻ ദിനകരന്റെ മകൻ ജയ് ആനന്ദിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് പരോളെന്നാണ് സൂചന.
30 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ചില തമിഴ്മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അതിനിടെ അണ്ണാ ഡി എം കെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരൻ ബംഗലൂരു ജയിലിൽ ശശികലയെ സന്ദർശിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.