ന്യൂഡൽഹി: ചരക്കു സേവന നികുതി നടപ്പാക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന യോഗം വിളിച്ചു. വ്യാപാരികളും രാഷ്ട്രീയ പാര്‍ട്ടികളും അടക്കമുള്ള മുഴുവന്‍ പേരുടെയും സഹകരണം ജിഎസ്ടി നടപ്പാക്കുന്നതിൽ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഒരു രാജ്യം ഒരു നികുതി എന്ന ആശയം സാധാരണക്കാരന് ഏറെ പ്രയോജനം ചെയ്യും. ജിഎസ്ടിയുമായി ബന്ധപ്പെട്ട സൈബര്‍ സുരക്ഷയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.