കാസറഗോഡ് : പരവനടുക്കത്ത് നിര്‍ദ്ധന കുടുംബത്തിന് സേവാഭാരതിയുടെ സഹായ ഹസ്തം. ചെമ്മനാട് പഞ്ചായത്തംഗമായിരുന്ന മാധവന്റെ കുടുംബത്തിനാണ് സംഘടന ഭൂമി വാങ്ങി വീട് നിര്‍മ്മിച്ച് നല്‍കിയത്. സേവാ ഭാരതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പരവനടുക്കം വിവേകാനന്ദ ഗ്രാമ സേവാ സമിതിയുടെ നേതൃത്വത്തിലായിരുന്നു വീട് നിര്‍മ്മാണം.
ചെമ്മനാട് പഞ്ചായത്തംഗമായിരുന്ന അന്തരിച്ച മാധവന്റെ കുടുംബത്തിനാണ് പുതിയ വീടൊരുങ്ങിയത്. ഇദ്ദേഹത്തിന്റെ മരണ ശേഷം കുടുംബത്തെ സേവാഭാരതിക്ക് കീഴിലുള്ള പരവനടുക്കം വിവേകാനന്ദ ഗ്രാമ സേവാസമിതി ഏറ്റെടുക്കുകയായിരുന്നു. പത്ത് സെന്റ് ഭൂമി വാങ്ങി അതിലാണ് വീട് നിര്‍മ്മിച്ച് നൽകിയത്.വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സേവാ പ്രമുഖ് പ്രദീപ് കുമാര്‍ കുടുംബത്തിന് ആധാരം കൈമാറി. കുട്ടിയുടെ തുടര്‍ പഠന ചിലവുകളും സംഘടന ഏറ്റെടുത്തിട്ടുണ്ട്.