കൊച്ചി : വൈക്കം പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ആസൂത്രിത മതപരിവര്‍ത്തന കേസില്‍ മതമൗലികവാദ സംഘടനകളുടെ വക്കാലത്തെടുത്തത് മുഖ്യമന്ത്രി പിണറായിവിജയനു കേസ് വാദിച്ചിട്ടുള്ള അഭിഭാഷകന്. സുപ്രീം കോടതിയില്‍ സെന്‍കുമാര്‍ കേസ് വാദിച്ച അഭിഭാഷക സംഘത്തില്‍പ്പെട്ട അഡ്വ.ശ്രീകുമാറാണ് വന്‍തുക ഫീസ് വാങ്ങി ഇവര്‍ക്കായി ഹാജരായത്. അതേസമയം കനകമലയില്‍ അറസ്റ്റിലായ ഐഎസ് ഭീകരന് മന്‍സി മെഹമൂദുമായുള്ള ഷെഫിന് ജെഹാന്െ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.
രണ്ടായിരം രൂപ മാത്രമേ പ്രതിമാസ വരുമാനമുള്ളൂവെന്ന് സത്യവാങ്മൂലം നല്കിയ പെണ്‍കുട്ടിക്ക് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകന് ഹാജരായതോടെയാണ് കേസില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഹൈക്കോടതിക്ക് ബോധ്യപ്പെടുന്നത്. ഈ കേസില്‍ വൈക്കം പെണ്‍കുട്ടിക്കായി കോടതിയിലെത്തിയത് പിണറായി വിജന് വേണ്ടി സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹാജരായ അഭിഭഷക സംഘത്തിലെ അഡ്വ.ശ്രീകുമാര്‍ എന്ന വ്യക്തിയാണ്. സിറ്റിങ്ങിന് ഒന്നര മുതല്‍ രണ്ട് ലക്ഷം രൂപ വരെ വാങ്ങുന്ന ഇദ്ദേഹത്തെ വക്കാലത്തേല്പ്പിക്കാന് ഒരു തരത്തിലും പെണ്‍കുട്ടിക്ക് സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ മതമൗലികവാദ സംഘടനകളുടെ നേരിട്ടുള്ള സാന്നിദ്ധ്യം കേസില്‍ ബോധ്യപ്പെടുക കൂടി ചെയ്തതോടെ ആസൂത്രിത മതപരിവര്‍ത്തന കേസുകളിലെ ഫണ്ടിംഗ് സംബന്ധിച്ച് ദുരൂഹത ഏറുകയാണ്.അതേസമയം കനകമലയില്‍ ഐഎസ് യോഗത്തിനിടെ അറസ്റ്റിലായ ഭീകരന് മന്‍സി മെഹമൂദുമായുള്ള ഷെഫിന് ജഹാന്റെ ബന്ധം ഗൗരവതരമായാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. ഷെഫിന്റെ നേതൃത്വത്തിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ തണല്‍ എന്ന വാട്സപ്പ് ഗ്രൂപ്പിലെ സജീവ സാന്നിദ്ധ്യമായിരുന്നു മന്‍സി മെഹ്മൂദ്. നേരത്തെ ഗൗരവതരമായ ചില വാട്സപ്പ് സന്ദേശങ്ങള്‍ ഇയാളില്‍ നിന്നും കണ്ടെത്തിയിരുന്നെങ്കിലും പോലീസ് അന്വേഷണം ആ വഴിക്ക് പോയില്ല. എന്നാല്‍ കേസില്‍ കോടതി നിലപാട് കടുപ്പിച്ചതോടെ ഇത്തരം കേസുകളിലെ ഫണ്ടിംഗ്, ഭീകരവാദ ബന്ധം എന്നിവ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.