തിരുവനന്തപുരം: ഡിജിപി ടിപി സെൻകുമാറിനെതിരെ വീണ്ടും സംസ്ഥാന സർക്കാർ. സെൻകുമാറിന്റെ സുരക്ഷാ ജീവനക്കാരനെ സർക്കാർ അസാധാരണ ഉത്തരവിലൂടെ സ്ഥലം മാറ്റി. സെൻകുമാർ അറിയാതെയാണ് ഗ്രേഡ് എസ് ഐ അനിൽകുമാറിനെ സ്ഥലം മാറ്റിയത്.
ആഭ്യന്തര സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
പോലീസ് മേധാവി അറിയാതെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനെ മാറ്റുന്നത് അസാധാരണ നടപടിയാണ്. പരാതികളെത്തുടർന്നാണ് അനിൽ കുമാറിനെ മാറ്റിയതെന്നാണ് വിശദീകരണം.