തിരുവനന്തപുരം: കൊച്ചി മെട്രോ ജൂൺ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അന്നേദിവസം ഉദ്ഘാടനം നിർവഹിക്കാൻ സൗകര്യപ്രദമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഓൺ സ്പെഷ്യൽ ഡ്യൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് അറിയിപ്പ് ലഭിച്ചത്. തുടർന്ന് 17 ന് ഉദ്ഘാടനം ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങിയതായി സർക്കാർ അറിയിച്ചു.
നേരത്തെ പ്രധാനമന്ത്രിയുടെ സൗകര്യം നോക്കാതെ ഉദ്ഘാടന തീയതി നിശ്ചയിച്ചത് വിവാദമായിരുന്നു. പ്രതിഷേധം ശക്തമായിതിനെ തുടർന്നായിരുന്നു ആദ്യ ഉദ്ഘാടന തീയതിയിൽ നിന്ന് സർക്കാർ പിന്മാറിയത്.