റായ്പൂർ: ബോളിവുഡ് താരം അക്ഷയ് കുമാറിനും ബാഡ്മിന്റൺ താരം സൈനാ നെഹ് വാളിനും കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി. മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിന്റെ പേരിലാണ് ഭീഷണി.
ഛത്തീസ് ഗഢിലെ ദക്ഷിണ ബസ്തറിൽ വിതരണം ചെയ്ത ലഘുലേഖയിലാണ് മാവോയിസ്റ്റുകൾ താരങ്ങൾക്ക് ഭീഷണി സന്ദേശം നൽകിയത്. താരങ്ങളുടെ നടപടി അപലപനീയമാണ്.
സൈനികർക്കല്ല പോലീസ് അതിക്രമത്തിനിരയാകുന്നവർക്കും അവകാശങ്ങൾ ലംഘിക്കപ്പെടുന്നവർക്കുമാണ് താരങ്ങൾ സഹായം നൽകേണ്ടതെന്നുമാണ് ലഘുലേഖയിൽ പറയുന്നത്.