കോട്ടയം: എൻ സി പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഉഴവൂർ വിജയനെ നീക്കണമെന്ന് ട്രഷറർ മാണി സി കാപ്പൻ. ഇക്കാര്യം ശരദ് പവാറിനോട് ആവശ്യപ്പെട്ടുവെന്ന് മാണി സി കാപ്പൻ ജനം ടിവിയോട് വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ അഭിഭാഷകനെ സർക്കാർ നീക്കിയതിനെതിരെ ഉഴവൂർ വിജയൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉഴവൂർ വിജയനെ നീക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നത്.
അതേസമയം, മാണി സി കാപ്പൻ പറഞ്ഞത് വെറും തമാശയാണെന്ന് ഉഴവൂർ വിജയൻ പ്രതികരിച്ചു. കാപ്പന്റെ പ്രതികരണം കാര്യമായിട്ടെടുക്കേണ്ടെന്നും ഉഴവൂർ വിജയൻ പറഞ്ഞു.