ലെജന്‍ഡ് ഓഫ് കേരള പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി

കോട്ടയം: പ്രഥമ ജന്മഭൂമി ലെജന്‍ഡ് ഓഫ് കേരള പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. കോട്ടയത്ത് നടന്ന ചടങ്ങില്‍ ജന്മഭൂമി ചലച്ചിത്ര പുരസ്‌കാരങ്ങളും വിതരണം ചെയ്തു. മികച്ച നടന്‍ മോഹന്‍ലാലും നടി മഞ്ജു വാര്യരും പുരസ്‌കാരം ഏറ്റുവാങ്ങി.

അക്ഷരനഗരിയെ ഇളക്കിമറിച്ച പുരസ്‌കാരരാവില്‍ പ്രഥമ ജന്മഭൂമി ലെജന്‍ഡ് ഓഫ് കേരള പുരസ്‌കാരം ജസ്റ്റിസ് കെ ടി തോമസിന്റെ കയ്യില്‍നിന്നും നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ജന്മഭൂമിയുടെ നാല്‍പ്പത്തിയൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചത്. ജന്മഭൂമി ചലച്ചിത്ര പുരസ്‌കാരങ്ങളും വിതരണം ചെയ്തു. മികച്ച നടീനടന്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മോഹന്‍ലാലും മഞ്ജു വാര്യരും ഏറ്റുവാങ്ങി.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനും, മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കമ്മട്ടിപ്പാടവും സ്വന്തമാക്കി. താരസാന്നിധ്യംകൊണ്ട് സമ്പന്നമായി പുരസ്‌കാരരാവിന് ചടുലമായ നൃത്തച്ചുവടുകകളും, സംഗീതവും കൊഴുപ്പേകി.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നിര്‍മ്മാതാവ് സുരേഷ്‌കുമാറിനെ ചടങ്ങില്‍ ആദരിച്ചു. സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജന്മഭൂമി സേവയുടെ ലോഗോ പ്രകാശനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്ത സംഘചാലക് പിഇബി മേനോന്‍ തുടങ്ങിയവര്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തു.

കന്നുകാലിയെ അറുത്ത സംഭവം; റിജിൽ മാക്കുറ്റിയടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ

Next Story »

ഉഴവൂർ വിജയനെ മാറ്റണമെന്ന് മാണി സി കാപ്പൻ

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്