കണ്ണൂർ: കണ്ണൂരിൽ പൊതുസ്ഥലത്ത് കന്നുകാലിയെ അറുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ണൂർ സിറ്റി പൊലീസാണ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. 120 എ വകുപ്പ് പ്രകാരമാണ് കേസ്.
ഇന്നലെയാണ് കണ്ണൂരില്‍ കൊച്ചുകുട്ടികളുടെ മുന്നില്‍ വച്ച് പരസ്യമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നുകാലിയെ അറുത്തത്.
കാലിച്ചന്തകളില്‍ അറവുമാട് വില്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ സിറ്റിയില്‍ പരസ്യമായി കന്നുകാലിയെ അറുത്തത്.