ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. മോഡറേഷൻ മാർക്ക് ഉൾപ്പടെയാണ് ഫലം പ്രഖ്യാപിച്ചത്. മേഡറേഷൻ മാർക്കോടു കൂടി തന്നെ ഫലം പ്രഖ്യാപിക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചാൽ ഫലപ്രഖ്യാപനം വൈകാൻ സാധ്യതയുണ്ടെന്നും ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ്ജാവഡേഡ്ക്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
www.cbseresults.nic.in www.results.nic.in എന്നീ സൈറ്റുകളിൽ നിന്ന് ഫലം അറിയാം.