തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ചൊവ്വാഴ്ചയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ന്യൂനമർദമാണ് കാലവർഷം വൈകിപ്പിക്കാൻ കാരണം.
ഇന്നും നാളെയും ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കടൽ ക്ഷോഭത്തിന് സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു.