ന്യൂഡൽഹി: ബ്രസീലിയൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ സിക്കാ വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിലെ അഹമദാബാദിലാണ് ഒരു ഗർഭിണിയുൾപ്പെടെ മൂന്നു പേർക്ക് സിക്കാ വൈറസ് ബാധിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീച്ചത്.
രോഗബാധിതർ ഇപ്പോൾ നിരീക്ഷണത്തിലാണ്. എന്നാൽ, ഇവർ സുരക്ഷിതരാണെന്നും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും കേന്ദ്ര ആരോഗ്യം മന്ത്രാലയം അറിയിച്ചു.
അമ്പതിനായിരത്തിലധികം പേരിലാണ് വിദഗ്ധ പരിശോധന നടത്തിയത്.