തൃശൂർ: തൃശൂർ വലപ്പാട് വൻ കഞ്ചാവ് വേട്ട. കോതകുളം ബീച്ചിൽ രണ്ട് വാഹനത്തിൽ നിന്നായി 70 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താൻ ശ്രമിച്ച നാല് പേരെയും വലപ്പാട് പൊലീസ് പിടികൂടി.
വാഹനങ്ങളുടെ രഹസ്യ അറയിലും ഡിക്കിയിലുമായി പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വാഹനങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു.
പൊലീസിനെ വെട്ടിച്ച് കടക്കാനായി ബീച്ചിലേക്ക് വാഹനം കടക്കവെ വലപ്പാട് സി.ഐയുടെ നേതൃത്വത്തിലെ സംഘം പിന്നാലെയെത്തി പിടികൂടുകയായിരുന്നു.
മൂന്ന് ഇടുക്കിക്കാരും ഒരു കൊല്ലം സ്വദേശിയുമാണ് പിടിയിലായത്.