ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ഉച്ചവിരുന്ന് നിരസിച്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജഗന്നാഥിനോടുള്ള ബഹുമാനാർത്ഥം നടന്ന ഉച്ച വിരുന്നിലാണ് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് നിതീഷ്കുമാർ പങ്കെടുത്തത്.
രാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ഐക്യം ഉണ്ടാക്കാന്‍ സോണിയ ഗാന്ധി ഇന്നലെ യോഗം വിളിച്ചിരുന്നു. ഈ യോഗം ഉപേക്ഷിച്ചാണ് നിതീഷ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
മുൻപ് നോട്ടു നിരോധനമടക്കമുള്ള വിഷയത്തിലും പ്രധാനമന്ത്രിയെ പിന്തുണച്ച് നിതീഷ് കുമാർ രംഗത്തെത്തിയിരുന്നു.