ശ്രീനഗർ : ബുർഹാൻ വാനിയുടെ പിൻഗാമിയായി ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ സബ്സർ ഭട്ടിനെ സൈന്യം വധിച്ചു.പുൽവാമയിലെ ത്രാൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സബ്സർ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത് .നാല് ഭീകരരെ സൈന്യം വളയുകയായിരുന്നു . രാത്രി ഒൻപത് മണിക്ക് രാഷ്ട്രീയ റൈഫിൾസിന്റെ പട്രോൾ ടീമിനെ ഭീകരർ ആക്രമിച്ചതിനെ തുടർന്നാണ് സംഭവം.
ക്ഷമിക്കൂ . ഞാൻ തെറ്റ് ചെയ്തെങ്കിൽ . ഞങ്ങൾ സൈന്യത്താൽ വളയപ്പെട്ടു എന്ന് കൊല്ലപ്പെടുന്നതിനു മുൻപ് വീട്ടിലേക്ക് വിളിച്ച് സബ്സർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് സാബ് ഡോൺ എന്ന് വിളിക്കപ്പെടുന്ന സബ്സർ അഹമ്മദ് ഭട്ട് ഹിസ്ബുളിന്റെ കമാൻഡറായത്.
അതേസമയം രാംപൂരിൽ നടന്ന ഏറ്റുമുട്ടലിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.