മലപ്പുറം : മലപ്പുറം നിലമ്പൂരിൽ പൂക്കോട്ടു പാടത്ത് ക്ഷേത്ര വിഗ്രഹങ്ങൾ തകർത്തു. പൂക്കോട്ടു പാടം വില്ലത്ത് ശിവക്ഷേത്രത്തിലെ ശിവന്റേയും മഹാവിഷ്ണുവിന്റേയും വിഗ്രഹങ്ങളാണ് സാമൂഹ്യവിരുദ്ധർ തകർത്തത് . ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് പൂക്കോട്ടു പാടത്ത് ഹർത്താൽ ആചരിക്കുകയാണ് .
വാണിയമ്പലം ശ്രീ ബാണാപുരം ത്രിപുരസുന്ദരി ക്ഷേത്രത്തിനു നേരേയും സമാന ആക്രമണം നടന്നിരുന്നു. ഉപദേവനായ നാഗരാജാവിന്റെ പ്രതിഷ്ഠ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞു. ക്ഷേത്ര പരിസരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തി അശുദ്ധമാക്കുകയും ചെയ്തിരുന്നു . ഇതിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല.